പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

തിങ്കള്‍, 23 ഫെബ്രുവരി 2015 (09:39 IST)
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്നു. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആയിരിക്കും സമ്മേളനം ആരംഭിക്കുക. റയില്‍ ബജറ്റ് 26നും, പൊതുബജറ്റ് 28നും അവതരിപ്പിക്കും.
 
ബജറ്റ് സമ്മേളനം സുഗമമായി നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ ആയിരുന്നു പ്രധാനമന്ത്രി സഹകരണം അഭ്യര്‍ത്ഥിച്ചത്.
 
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം മാര്‍ച്ച് 20ന് അവസാനിക്കും. രണ്ടാം ഘട്ടം ഏപ്രില്‍ 20നു തുടങ്ങി മെയ് എട്ടുവരെ നീളും. ആദ്യഘട്ടത്തില്‍ റയില്‍, പൊതു ബജറ്റ് ചര്‍ച്ചകള്‍ക്കാകും മുന്‍തൂക്കം.
 
ഇന്‍ഷുറന്‍സ് നിയമ ഭേദഗതി, ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള ആറ് ഓര്‍ഡിനന്‍സുകള്‍ക്കു പകരം ബില്‍ അവതരിപ്പിച്ചു പാസാക്കുകയെന്ന ദൌത്യവും സര്‍ക്കാരിനുണ്ട്.

വെബ്ദുനിയ വായിക്കുക