പാകിസ്ഥാന് ചാര സംഘടനയായ ഐഎസ്ഐയുടെ ഏജന്റ് ചെന്നൈയില്‍ പിടിയില്‍. ശ്രീലങ്കന്‍ പൗരനായ സക്കീര്‍ ഹുസൈന് (37) ആണ് തമിഴ്നാട് പൊലീസിന്റെ വലയിലായത്. ഇയാള്‍ക്ക് പാകിസ്ഥാനിലെ തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് തമിഴ്നാട് പോലീസും കേന്ദ്ര ഇന്റലിജന്‍സും വ്യക്തമാക്കി. ശ്രീലങ്കയിലെ കാന്‍ഡി പ്രവിശ്യയില്‍ നിന്നാണ് ഇയാള്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയത്.
കൊളംബോയിലെ പാകിസ്ഥാന് ഹൈക്കമ്മീഷനിലെ ഒരു ഉന്നതന്റെ നിര്‍ദേശപ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യുന്നതിനാണ് സക്കീര്‍ ഹുസൈന് എത്തിയത്. ശ്രീലങ്കയില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കണമെന്ന് ഇന്റലിജന്‍സ് നേരത്തെ തന്നെ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.