പശ്ചിമബംഗാളില്‍ ട്രെയിനിടിച്ച് ആറ് ആനകള്‍ കൊല്ലപ്പെട്ടു

വ്യാഴം, 14 നവം‌ബര്‍ 2013 (11:15 IST)
PTI
പശ്ചിമബംഗാളില്‍ തീവണ്ടിയിടിച്ച് ആറ് ആനകള്‍ ചരിഞ്ഞു. ജല്‍പ്പൈഗുരി ജില്ലയിലെ ഛപ്രമാരി വനത്തിന് സമീപമുള്ള റെയില്‍ പാളത്തിലാണ് അപകടം നടന്നത്.

ആലിപൂര്‍ധറില്‍ നിന്നും ദിബ്രൂഗഢിലേക്ക് പുറപ്പെട്ട തീവണ്ടിയാണ് ആനകളെ ഇടിച്ചിട്ടത്. സംഭവത്തെ തുടര്‍ന്ന് തീവണ്ടിയുടെ തുടര്‍യാത്ര റദ്ദാക്കി. വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കായി സ്പെഷ്യല്‍ ട്രെയിന്‍ അയച്ചിരുന്നു.

വെബ്ദുനിയ വായിക്കുക