പതിനാറുകാരന്‍ മൂന്നുപേരെ മഴുകൊണ്ട് വെട്ടിക്കൊന്നു

വെള്ളി, 14 മാര്‍ച്ച് 2014 (19:53 IST)
PRO
PRO
ഒഡിഷയിലെ കിയോണ്‍ജാര്‍ ജില്ലയില്‍ പതിനാറുകാരന്‍ മൂന്നുപേരെ മഴുകൊണ്ട് വെട്ടിക്കൊന്നു. ഉറക്കത്തിനിടെ മഴുകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം.

ഇഷ്ടികക്കള ഉടമ ദുകബന്ധു പാലിയേ(70), ശ്രീകണ്ഠ മൊഹറാമ(14), രത്‌നാകര്‍ മുെണ്ഡ(45) എന്നിവരാണ് മരിച്ചത്.

പൂര്‍വ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ബാലന്‍ മുങ്ങിയതായി പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.

വെബ്ദുനിയ വായിക്കുക