പട്യാലഹൗസ് കോടതിയില്‍ വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദ്ദിച്ച അഭിഭാഷകന്‍ യശ്പാല്‍ സിംഗ് അറസ്റ്റില്‍. ഡല്‍ഹി പൊലീസ് വൈകിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. താന്‍ കനയ്യ കുമാറിനെ കോടതിയ്ക്കകത്തു വെച്ച് മര്‍ദ്ദിച്ചെന്നും, ഇനിയും മര്‍ദ്ദിയ്ക്കുമെന്നും വേണമെങ്കില്‍ കൊല്ലുമെന്നും യശ്പാല്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യചാനല്‍ പുറത്തു വിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് സുപ്രീംകോടതി അഭിഭാഷകകമ്മീഷനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.