നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാര്‍ ബന്ദിയാക്കിയ നാവികനെ മോചിപ്പിച്ചു: സുഷമ സ്വരാജ്

ബുധന്‍, 11 മെയ് 2016 (17:14 IST)
നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ നാവികസേന എഞ്ചിനീയര്‍ സന്തോഷ് ഭരദ്വാജിനെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മാര്‍ച്ച് 26നാണ് ഭരദ്വാജ് കടല്‍ക്കൊള്ളക്കാരുടെ പിടിയിലായത്. ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജ് ഭരദ്വാജിന്റെ മോചനവാര്‍ത്ത അറിയിച്ചത്.
 
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത് ഷിപ്പിംഗ് കമ്പനിയായ ട്രാന്‍സോഷ്യന്‍ ലിമിറ്റഡില്‍ തേര്‍ഡ് എഞ്ചിനീയര്‍ ആണ് ഭരദ്വാജ്. ഭരദ്വാജിനൊപ്പം സഹപ്രവര്‍ത്തകരായ മറ്റ് നാല് പേരെയും  കടല്‍ക്കൊള്ളക്കാര്‍ ബന്ദിയാക്കിയിരുന്നു. നൈജീരിയന്‍ തലസ്ഥാനമായ ലാഗോസിന് 30 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് സാമ്പതികി എന്ന കപ്പലില്‍ നിന്ന് ഇവരെ പിടികൂടിയത്.
 
ഉത്തര്‍പ്രദേശിലെ വാരണാസി സ്വദേശിയാണ് ഭരദ്വാജ്. മോചനത്തിനായി സ്ഥലം എം പി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബന്ധുക്കള്‍ കത്തയച്ചതിനേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഭരദ്വാജിനെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക