നീറ്റ് ഉത്തരവില്‍ ഭേദഗതിയില്ല; വിദ്യാര്‍ത്ഥികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ശനി, 30 ഏപ്രില്‍ 2016 (11:45 IST)
എംബിബിഎസ്‌, ബിഡിഎസ്‌ പ്രവേശനത്തിനായി ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്‌) നടത്താനുള്ള ഉത്തരവില്‍ ഭേദഗതിയില്ല. ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.
 
ഒരുവിഭാഗം വിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. സി ബി എസ് ഇ സിലബസും സംസ്ഥാന സിലബസും രണ്ടാണെന്ന വാദം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
 
മേയ്‌ ഒന്നിനും ജൂലൈ 24നും രണ്ടു ഘട്ടമായി പരീക്ഷ നടത്തണമെന്ന ഉത്തരവ്‌ പരിഷ്‌കരിക്കണമെന്ന് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച ആവശ്യവും കോടതി തള്ളിയിരുന്നു. 
 
ഈ വര്‍ഷം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ കോളജുകള്‍ക്കും പ്രത്യേകമായി പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്ന കേന്ദ്ര ആവശ്യവും സുപ്രീംകോടതി പരിഗണിച്ചില്ല.

വെബ്ദുനിയ വായിക്കുക