നിഷേധവോട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് നരേന്ദ്ര മോഡി

വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (15:36 IST)
PRO
PRO
നിഷേധവോട്ടിന് അവകാശം നല്‍കിയ സുപ്രീംകോടതി വിധിയെ സ്വാഗ്തം ചെയ്യുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഇത് രാഷ്ടീയത്തില്‍ ദൂരവ്യാപക ഫലമുണ്ടാക്കുന്ന വിധിയാണ്. വിധി ജനാധിപത്യത്തെ ഊര്‍ജസ്വലവും ആകര്‍ഷവുമാക്കും.

വോട്ടര്‍മാര്‍ക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ഇതിലൂടെ കഴിയും. തങ്ങളുടെ പാ‍ര്‍ട്ടിയെ ജനങ്ങള്‍ എന്തു കൊണ്ട് സ്വീകരിച്ചില്ലായെന്ന് ചിന്തിക്കാന്‍ സംഘടനകളെ പ്രേരിപ്പിക്കുന്നതാണ് വിധിയെന്നും നരേന്ദ്ര മോഡി ചൂണ്ടിക്കാട്ടി. 2008 ലും 2009 ലും ബിജെപി ഇതു സംബന്ധിച്ച് ബില്‍ പാസാക്കിയെങ്കിലും അന്ന് കോണ്‍ഗ്രസാ‍ണ് എതിര്‍ത്തതെന്നും നരേന്ദ്ര മോഡി കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക