ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയില്‍ എത്തിക്കുമെന്ന് രാജ്‌നാഥ് സിംഗ്

തിങ്കള്‍, 11 മെയ് 2015 (13:16 IST)
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയില്‍ എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്‌സഭയില്‍ ആണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെയുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
 
ദാവൂദിനെ ഇന്ത്യയില്‍ എത്തിക്കാന്‍ നടപടിയെടുക്കും. പാകിസ്താനില്‍ തന്നെ ദാവൂദ് ഉള്ളതിന് എല്ലാ തെളിവുകളും നല്‍കിയിട്ടും പാകിസ്ഥാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പാകിസ്ഥാനില്‍ സമര്‍ദ്ദം ചെലുത്തിയാണെങ്കിലും ദാവൂദിനെ ഇന്ത്യയിലത്തെിക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
 
1993ലെ മുംബൈ സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് എവിടെയുണ്ടന്ന് സര്‍ക്കാരിന് അറിയില്ലെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായി ചൗധരി നേരത്തെ പാര്‍ലമെന്‍്റില്‍ പറഞ്ഞിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്.

വെബ്ദുനിയ വായിക്കുക