തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎം പശ്ചിമ ബംഗാളില്‍ നിലംപരിശാകും: മമത ബാനർജി

ചൊവ്വ, 19 ഏപ്രില്‍ 2016 (20:45 IST)
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സി പി എം നിലംപരിശാകുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. കോൺഗ്രസിനെ സംസ്ഥാനത്ത് കാണാനേ കഴിയില്ല. മതത്തിന്റെ പേരിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ മാത്രമേ ബി ജെ പിക്ക് കഴിയൂ എന്നും മമത പറഞ്ഞു.
 
ബി ജെ പി കേന്ദ്രത്തിൽ അവരുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ ചെയ്താല്‍ മതി. തൃണമൂലിനെതിരെ വ്യാപക ദുഷ്പ്രചരണം നടത്തി അപകീർത്തിപ്പെടുത്താനാണ് മറ്റു പാർട്ടികളുടെ ശ്രമം. എന്നാൽ ഇത്തരം ശ്രമങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടും. കഴിഞ്ഞ അഞ്ചുവർഷത്തെ തൃണമൂൽ കോൺഗ്രസിന്റെ ഭരണം പശ്ചിമ ബംഗാളിനെ വികസപാതയിലേക്ക് നയിച്ചതായി മമത അവകാശപ്പെട്ടു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക