സെപ്തംബര്‍ 14ന് നേരിട്ട് ഹാജരാകാന്‍ എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ 14നു ഹാജരായില്ലെന്നു മാത്രമല്ല, അഞ്ചു ദിവസം കൂടി സമയം നീട്ടി നൽകണമെന്നും ദിനകരൻ പക്ഷം സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സ്പീക്കറുടെ ഭാഗത്തുനിന്നും ഈ നടപടി ഉണ്ടായത്. അണ്ണാഡിഎംകെ പിടിച്ചെടുക്കാന്‍ നീക്കം നടത്തിയ ദിനകരന് കനത്ത തിരിച്ചടിയാണ് ഔദ്യോഗിക പക്ഷത്തിന്റെ ഈ നടപടി. ഇതോടെ നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിക്കുകയും ചെയ്തു.