കത്വ ജില്ലയിലെ രാജ്ബാഗ് പൊലീസ് സ്റ്റേഷനില്‍ ആണ് ഭീകരാക്രമണം ഉണ്ടായത്. ആയുധങ്ങളും ഗ്രനേഡുകളും ഉപയോഗിച്ചാണ് പൊലീസ് സ്റ്റേഷന് ആക്രമിച്ചത്. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി. പരിക്കേറ്റവരില്‍ ഏഴു സി ആര് പി എഫ് ജവാന്മാരും ഒരു പൊലീസുകാരനും ഒരു സാധാരണക്കാരനും ഉള്‍പ്പെടുന്നു.