ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്രാപിക്കുന്നതായി ഇന്റലിജന്‍സ് ബ്യൂറോ
വെള്ളി, 29 നവംബര്‍ 2013 (20:06 IST)
PRO
PRO
നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്രാപിക്കുന്നതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. ബസ്തറില്‍ നായല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഐബി സുരക്ഷാ മസനയ്ക്ക് ജാമ്രുന്നറിയിപ്പ് നല്‍കയത്. ദക്ഷിണ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ കൂടുതല്‍ ശക്തിയാര്‍ഡിക്കുന്നതില്‍ ജാഗ്രത വേണമെന്നും ഐബി പറയുന്നു.
മുന്‍ നേതാവായിരുന്ന കിഷന്‍ജിയുടെ ഓര്‍മ്മയാചരിക്കുന്ന ഈ ആഴ്ച മാവോയിസ്റ്റുകള്‍ക്ക് രക്തസാക്ഷി വാരമാണെന്നും കൂടുതല്‍ ആക്രമണം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 നവംബര്‍ 24ന് ബംഗാളില്‍ വച്ച് പോലീസും സിആര്‍പിഎഫും നടത്തിയ ആക്രമണത്തിലാണ് കിഷെന്‍ജി കൊല്ലപ്പെട്ടത്.
ഡിസംബര്‍ 2 മുതല്‍ 8 വരെയുള്ള തീയതികളില്‍ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി പ്രവര്‍ത്തകശരയും സുക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.