ഗുർമീതിന്റെ വളര്‍ത്തുപുത്രി നേപ്പാളില്‍ !

ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (17:17 IST)
ചണ്ഡിഗഢ്: പീഡനക്കേസില്‍ അറ്സ്റ്റിലായ ദേര സച്ഛ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീത് സിങ് നേപ്പാളിലേക്ക് കടന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ. ഹണിപ്രീതിനെ കുറിച്ച് ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
 
കഴിഞ്ഞ ദിവസം ദേര സച്ഛ സൗദയിലെ ചുമതലയുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഹണിപ്രീത് രാജ്യം വിട്ടതിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഗുർമീത് ജയിലിലായതിനു ശേഷം ഒളിവിൽ പോയ ഹണിപ്രീതിനെ കുറിച്ച് ഇതു വരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 
 
അതേസമയം ഗുര്‍മീത് ഉൾപ്പെടുന്ന രണ്ടു നിർണ്ണായ കേസിന്റെ വാദം ഇന്നലെ നടന്നു. ഗുർമീതിനെതിരെ വാര്‍ത്ത എഴുതിയ മാധ്യമപ്രവർത്തകരനായ രാം ചന്ദന്‍ ഛത്രപതി, ദേരയിലെ മുൻ മാനേജറായിരുന്ന രജ്ഞിത് സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളാണ് ഇന്നലെ സിബിഐ കോടതി പരിഗണിച്ചത്.

വെബ്ദുനിയ വായിക്കുക