ഗുജറാത്ത് തീരത്ത് പാക് ബോട്ടുകളില്‍ നിന്ന് 600 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു

ചൊവ്വ, 21 ഏപ്രില്‍ 2015 (09:13 IST)
ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തു നിന്ന് ഹെറോയിനുമായി പാക് ബോട്ടുകളെ പിടി കൂടി. പിടിച്ചെടുത്ത ബോട്ടുകളില്‍ നിന്ന് 600 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ബോട്ടില്‍  നിന്ന് രണ്ട് ഉപഗ്രഹ ഫോണുകളും കണ്ടത്തെിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സംശയാസ്പദമായ രീതിയില്‍ നീങ്ങുകയായിരുന്ന ബോട്ട് ഏതാനും ദിവസമായി നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്‍്റെയും നിരീക്ഷണത്തിലായിരുന്നു. 
 
ബോട്ടുകളിലുണ്ടായിരുന്ന എട്ടു പാക് സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് അധികൃതര്‍ അറിയിച്ചു.
 
രണ്ട് നാവികസേനാ കപ്പലുകള്‍, കോസ്റ്റ്ഗാര്‍ഡിന്‍്റെ കപ്പല്‍, ഡോര്‍ണിയര്‍ വിമാനം എന്നിവ ചേര്‍ന്നാണ് ബോട്ടിനെ പിന്തുടര്‍ന്ന് പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക