കൊടുംചൂട് തുടരുന്നു; മരണം 1000 കടന്നു

ബുധന്‍, 27 മെയ് 2015 (09:16 IST)
രാജ്യത്ത് അത്യുഷ്‌ണം തുടരുന്നു. കൊടുംചൂടില്‍ സൂര്യാഘതമേറ്റും കുഴഞ്ഞുവീണും മറ്റ് അസുഖങ്ങള്‍ ബാധിച്ചും മരിച്ചവരുടെ എണ്ണം 1000 കടന്നു. ആന്ധ്രപ്രദേശിലും തെലങ്കാനയിലും മാത്രമായി 800ഓളം മരിച്ചെന്നാണ് അനൌദ്യോഗിക കണക്കുകള്‍. അതേസമയം, കൊടുംചൂടിലെ മരണനിരക്ക് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
 
അതേസമയം, കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ സാധാരണക്കാരന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്. കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാനും രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം നാലുമണി വരെ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. 
 
ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ആയിരക്കണക്കിന് ‘വാട്ടര്‍ ക്യാമ്പുകള്‍’ ആണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും ബസുകളിലും റയില്‍വേ സ്റ്റേഷനുകളിലും ഒ ആര്‍ എസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളിലും നിരവധി ആളുകളില്‍ നിര്‍ജ്ജലീകരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക