കൂട്ടബലാത്സംഗം: ബിജെപി നേതാവിനെതിരെ കേസ്

വെള്ളി, 24 മെയ് 2013 (17:00 IST)
PTI
PTI
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് ബിജെപി യൂത്ത് നേതാവടക്കം അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

ഉജ്ജൈനടുത്തുള്ള ബടംങ്കാര്‍ പ്രദേശത്തുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പ്രദേശത്തെ ബിജെപി എം‌എ‌ല്‍‌എ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും പൊലീസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്തു.

ബലാത്സംഗം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും പെണ്‍കുട്ടിയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക