കാശ്മീരില്‍ കൂടുതല്‍ തീവ്രവാദികളെ കണ്ടതായി പ്രദേശവാസികള്‍

ശനി, 28 സെപ്‌റ്റംബര്‍ 2013 (17:10 IST)
PTI
കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. കാശ്‌മീ‍രിലെ റാവല്‍പ്പോറ മേഖലയിലാണ് തീവ്രവദികളുടെ ആക്രമണം വീണ്ടും ഉണ്ടായത്.

തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ ഒരു നാട്ടുകാരന് ഗുരുതരമായി പരുക്കേറ്റു. കൂടുതല്‍ തീവ്രവാദികളെ കണ്ടതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെയ്പുണ്ടായത്.
പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കഠുവാ ജില്ലയിലെ ദിയാലാഛക്കിലാണ് തീവ്രവാദികളെന്ന് തോന്നിപ്പിക്കുന്ന നാല് പേരെ കണ്ടതായി ഗ്രാമവാസികള്‍ അറിയിച്ചത്.

ആക്രമണത്തെതുടര്‍ന്ന് ജമ്മു-പത്താന്‍കോട്ട് ഹൈവേ അടച്ചു. വിവരംലഭിച്ചയുടനെ സുരക്ഷാസേനയും പൊലീസും സ്ഥലത്ത് തിരച്ചില്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് ഗ്രാമവാസികള്‍ നല്‍കിയ വിവരമനുസരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

വെബ്ദുനിയ വായിക്കുക