ബിജേന്ദ്ര സിംഗ് (24) എന്ന യുവാവാണ് വ്യാജ വെടിവയ്പ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ രജനി മരണത്തിനു കീഴടങ്ങി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ബിജേന്ദ്രയുടെ പരസ്പരവിരുദ്ധമായ മൊഴിയും തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണവുമാണ് സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിലെത്താന്‍ പൊലീസിനു സഹായകമായത്.
തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഭാര്യയെ ഒഴിവാക്കി കാമുകിയെ സ്വന്തമാക്കാന്‍ വേണ്ടിയാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സുഹൃത്തുക്കളായ കോളേജ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചായിരുന്നു ബിജേന്ദ്ര കൊലപാതകം നടത്തിയത്. 50,000 രൂപ പ്രതിഫലം നല്‍കിയാണ് ബിജേന്ദ്ര കൊലപാതക ദൗത്യം തങ്ങളെ ഏല്‍പ്പിച്ചതെന്ന് പ്രതികളിലൊരാള്‍ വ്യക്തമാക്കി.