ആറ് ഭീകരരാണ് പത്താന്‍കോട്ട് സൈനിക താവളം ആക്രമിച്ചത്. ഈ ആറുപേരെയും അതിസമര്‍ത്ഥമായി ഇന്ത്യന്‍ സേന വധിച്ചു. അതിനിടെ അരഡസനിലേറെ ഇന്ത്യന്‍ ജവാന്മാരും വീരമൃത്യു വരിച്ചു.
ഭീകരരുടെ പാകിസ്ഥാന് ബന്ധം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഇവരുടെ ഫോണ്‍ കോളുകളില്‍ നിന്ന് ഇവര്‍ക്ക് പാക് ബന്ധമുള്ളതായി ബോധ്യമായിട്ടുണ്ട്.
അതേസമയം, ഭീകരരുടെ പാക് ബന്ധം സംബന്ധിച്ച് ഇന്ത്യ നല്കിയ തെളിവുകള്‍ പരിശോധിച്ചുവരികയാണെന്ന് പാകിസ്ഥാനും അറിയിച്ചു.