കടുത്ത വരള്‍ച്ച: മഹാരാഷ്ട്രയ്ക്ക് ആശ്വാസവുമായി കുടിവെള്ള ടാങ്കുകളുമായി ട്രെയിനുകളെത്തും

തിങ്കള്‍, 11 ഏപ്രില്‍ 2016 (12:46 IST)
കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ടയ്ക്ക് ആശ്വാസമായി റെയില്‍വെ. 50 ടാങ്ക് വെള്ളമാണ് വാഗണുകളില്‍ മഹാരാഷ്ടയിലേക്ക് അയച്ചിരിക്കുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് വെള്ളമെത്തിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെടുന്നത് മറാത്തവാദയിലെ ലത്തൂരിലാണ്.
 
അടുത്ത ഘട്ടമായി ലത്തൂരിലേക്ക് ഉടന്‍ വാഗണുകള്‍ അയക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാറും റെയില്‍വെ വകുപ്പും വരള്‍ച്ചയുടെ കാഠിന്യം കുറയ്ക്കാനായുള്ള കടുത്ത ശ്രമത്തിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
 
ഏപ്രില്‍ 8 നാണ് കോട്ട വര്‍ക്ക്‌ഷോപ്പില്‍ നിന്നും വാഗണുകള്‍ മിറാജിലെത്തിയത്. അടുത്ത 50 ടാങ്കുമായി വാഗണുകള്‍ ഏപ്രില്‍ 15 ഓടുകൂടി എത്തിക്കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തെ വരള്‍ച്ച നേരിടുന്നതിനായി റെയില്‍വെയുടെ സഹായം പരാമാവധി ലഭ്യമാക്കുമെന്ന് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക