കടല്‍ക്കൊല കേസ്: വിചാരണ നാല് ആഴ്ചത്തേക്ക് നീട്ടി

വെള്ളി, 28 മാര്‍ച്ച് 2014 (14:25 IST)
PRO
PRO
ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍ക്കൊലക്കേസില്‍ വിചാരണ നാല് ആഴ്ചത്തേക്ക് നീട്ടിവെയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. ഇറ്റാലിയന്‍ നാവികരുടെ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. സുവ നിയമം ഒഴിവാക്കിയതിനാല്‍ കേസില്‍ എന്‍ഐഎക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ അധികാരമില്ലെന്ന് ഹര്‍ജിയില്‍ നാവികര്‍ വാദിച്ചിരുന്നു.

കടല്‍ക്കൊല കേസിലെ വിചാരണ വരുന്ന 31ന് പാട്യാല കോടതിയില്‍ നടക്കാനിരിക്കെയാണ് കോടതി നിര്‍ദേശം. കേസില്‍ കോടതി എന്ത് നിലപാടെടുത്താലും വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലിയുടെ പ്രത്യേക ദൂതന്‍ സ്റ്റീഫന്‍ ഡി മിസ്തുര വ്യാഴാഴ്ച്ച അറിയിച്ചിരുന്നു. വിചാരണ വേണ്ടെന്നാണ് ഇക്കാര്യത്തില്‍ ഇറ്റലിയുടെ നിലപാടെന്നും മിസ്തുര പറഞ്ഞു.

2012 ഫെബ്രുവരിയിലാണ് കേരള തീരത്ത് നിന്നും 20.5 നോട്ടിക്കല്‍ മൈല്‍ അകലെ എന്റിക ലെക്‌സി കപ്പലിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കേസിലെ ഇറ്റാലിയന്‍ നാവികരായ മാസിമിലാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിറോണ്‍ എന്നിവരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക