കടല്‍ക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് എന്‍ഐഎ. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍ഐഎ സുപ്രീംകോടതിയെ സമീപിച്ചു. നാവികരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി നല്കിയ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണം.
കോടതിയുടെ അനുമതിയോടെയാണ് കടല്‍ക്കൊലക്കേസ് അന്വേഷണം ഏറ്റെടുത്തതെന്നും അത് തുടരാന്‍ അനുവദിക്കണമെന്നും എന്‍ഐഎ അപേക്ഷയില്‍ പറയുന്നു. അതേസമയം, മറീനുകള്‍ക്കെതിരേ സുവ നിയമം ചുമത്തേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ എന്‍ഐഎയ്ക്ക് അന്വേഷണം തുടരാന്‍ സാധിക്കില്ലെന്നാണ് ഇറ്റലിയുടെ വാദം.