ചിത്രത്തിലെ ഏതാനും സ്വീക്വന്‍സുകളില്‍ എയര്‍ ഏഷ്യയുടെ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും എയര്‍ ഏഷ്യയുടെ ഇന്ത്യ വക്താവ് അറിയിച്ചു. രജനീകാന്ത് ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ ചിത്രമാണിതെന്നും രജനി ആരാധകര്‍ക്കായി പല പദ്ധതികളാണ് എയര്‍ ഏഷ്യ തയ്യാറാക്കിയിരിക്കുന്നതെന്നും കബാലിയുടെ നിര്‍മ്മാതാവ് കലൈപുലി എസ് താണു പ്രതികരിച്ചു.
കബാലിയുടെ റിലീസ് ദിനത്തില്‍ രാവിലെ 06.10 ന് ബംഗളൂരുവില്‍ നിന്നും തിരിക്കുന്ന പ്രത്യേക വിമാനം 07.10 ന് ചെന്നൈയിലെത്തും. വൈകിട്ട് ഏഴു മണിക്ക് ചെന്നൈയില്‍ നിന്നും തിരിച്ച് പുറപ്പെടുന്ന വിമാനം എട്ടുമണിക്ക് ബംഗളൂരുവിലിറങ്ങും. ഈ യാത്രക്കാര്‍ 7860 രൂപയാണ് യാത്രയ്ക്കായി അടക്കേണ്ടത്. ഇതില്‍ കബാലിയുടെ സിനിമാ ടിക്കറ്റ്, ഭക്ഷണം, തിരിച്ചുവരാനുള്ള ടിക്കറ്റ്, ഓഡിയോ സിഡി എന്നിവ ഉള്‍പ്പെടും. കബാലി സിനിമയുടെ ആദ്യ ദിനം മാത്രമായിരിക്കും ഈ സ്‌പെഷല്‍ ഫ്‌ളൈറ്റ് യാത്ര.