ഉച്ചഭക്ഷണത്തില്‍ പല്ലി: പാവം കുട്ടികള്‍ക്ക് ഇതും കഴിക്കണമോ!
ചൊവ്വ, 23 ജൂലൈ 2013 (12:30 IST)
PRO
ഭക്ഷണത്തില്‍ പല്ലിയെയും കഴിക്കേണ്ട അവസ്ഥയാണ് പല്‍വാര്‍ ഗ്രാമത്തിലെ സ്കൂള്‍ കുട്ടികള്‍ക്ക്. ഹരിയാനയിലെ പല്‍വാര്‍ സ്കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്.
ഉച്ചക്ക് നല്‍കിയ ഭക്ഷണത്തിലാണ് പല്ലിയെ കണ്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഇവിടെ നിലവാരം കുറഞ്ഞ ഭക്ഷണമാണ് നല്‍കുന്നതെന്ന് പറഞ്ഞ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പ്രക്ഷോഭം നടത്തി.
സ്കൂള്‍ അധികൃതരുടെ വന്‍ വീഴ്ചയാണിതെന്ന് അവര്‍ ആരോപിച്ചു. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതു നാല്‍കാലികള്‍ക്ക് നല്‍കുന്നതു പോലെയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പ്രക്ഷോഭകാരികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ബീഹാറില്‍ സ്കൂളില്‍ വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് 23 കുട്ടികള്‍ മരിച്ചിരുന്നു. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണങ്ങള്‍ ശ്രദ്ധിക്കാതെയാണ് സ്കൂള്‍ അധികൃതര്‍ വിതരണം ചെയ്യുന്നത്. ഇത്തരത്തിലുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായി മാറുകയാണ്.