പുമയുടെ ശ്വാസകോശം, വൃക്കകൾ, ഹൃദയം, ത്വക്ക്, കണ്ണുകൾ എന്നിവയാണു ദാനം ചെയ്തത്. ബംഗളൂരുവിൽ കുടുംബപരമായ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയിൽ ഉണ്ടായ അപകടത്തിൽ ആയിരുന്നു പുമയ്ക്ക് ജീവൻ നഷ്ടമായത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണു അപകടത്തിനു കാരണമായത്.
പുമയുടെ മാതാപിതാക്കളും സഹോദരിയും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും പുമയുടെ തലയ്ക്ക് മാരകമായി പരുക്കേൽക്കുകയായിരുന്നു. കരൾ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി, കണ്ണുകളും ത്വക്കും ചെന്നൈയിലേക്ക് കൊണ്ടു പോയി. ഇളം പ്രായത്തിലെ മരണത്തിന്റെ തണുപ്പ് പുല്‍കിയെങ്കിലും ആറ് പേർക്ക് പുതുജീവനേകിയാണു പുമ ഇഹലോകം വെടിഞ്ഞത്.