ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ രണ്ട് സഹായികള്‍ കീഴടങ്ങി

വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (18:38 IST)
PRO
പതിനാറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ രണ്ട് അനുയായികള്‍ കോടതിയില്‍ കീഴടങ്ങി.

ബാപ്പുവിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മധ്യപ്രദേശിലെ ചിന്ദ്‌വാരയിലെ ഹോസ്റ്റലിന്റെ ചുമതലക്കാരനായ ശരദ്ചന്ദ്രയും ഹോസറ്റലിലെ പാചകക്കാരനായ പ്രകാശുമാണ് ജോധ്പുരിലെ കോടതിയില്‍ കീഴടങ്ങിയത്.

ബാപ്പു പീഡിപ്പിച്ചെന്നാരോപിച്ച പെണ്‍കുട്ടി ഈ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. കോടതി ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഹോസ്റ്റല്‍ വാര്‍ഡനായ ശില്‍പിക്കുവേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ബാപ്പു ഇപ്പോള്‍ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.

വെബ്ദുനിയ വായിക്കുക