ആം ആദ്‌മി സമരത്തിനിടെ കര്‍ഷകന്റെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

വ്യാഴം, 23 ഏപ്രില്‍ 2015 (08:15 IST)
ആം ആദ്‌മി സമരത്തിനിടെ കര്‍ഷകന്‍ ആത്മഹത്യക് ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആത്മഹത്യയ്ക്ക് പിന്നില്‍ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. അതേസമയം, സംഭവസമയത്ത് പൊലീസ്​ നിഷ്​ക്രിയത്വ നിലപാടാണ്​ സ്വീകരിച്ചതെന്ന് ആംആദ്​മി പാര്‍ട്ടി ആരോപിച്ചു.
 
ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ ആം ആദ്‌മി പാര്‍ട്ടി ബുധനാഴ്ച ഡല്‍ഹിയില്‍ നടത്തിയ റാലിക്കിടെ ആയിരുന്നു രാജസ്ഥാനില്‍ നിന്നെത്തിയ കര്‍ഷകനായ ഗജേന്ദ്ര സിംഗ് ആത്മഹത്യ ചെയ്തത്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്‌മി പാര്‍ട്ടി നേതാക്കളും വേദിയിലിരിക്കെ ആയിരുന്നു സംഭവം.
 
ആഭ്യന്തരമന്ത്രിയുടെ നിര്‍ദശപ്രകാരം ഡല്‍ഹി പൊലീസ്​ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
കടവും കൃഷിനാശവുമാണ്​ കര്‍ഷകനെ ആത്മഹത്യക്ക്‌ പ്രേരിപ്പിച്ചതെന്നാണ്​ പ്രാഥമിക വിലയിരുത്തല്‍. കര്‍ഷകനെ‍ഴുതിയ ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം സൂചിപ്പിച്ചട്ടുണ്ട്. 
 
വിഷയം ഇന്ന് പാര്‍ലമെന്‍റില്‍ ചര്‍ച്ചയാകും. അതേസമയം, പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്​നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്​ എ എ പി റാലി സംഘടിപ്പിച്ചതെന്ന് ബി ജെ പി നേതൃത്വം ആരോപിച്ചു.

വെബ്ദുനിയ വായിക്കുക