അരവിന്ദ് കേജ്‌രിവാള്‍: തുടര്‍ച്ചയായി ആക്രമണം നേരിടുന്ന ജനകീയ നേതാവ്

ശനി, 9 ഏപ്രില്‍ 2016 (19:37 IST)
വാഹന നിയന്ത്രണം സംബന്ധിച്ച വാർത്താ സമ്മേളനത്തിനിടെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ഒരാള്‍ ഷൂ വലിച്ചെറിഞ്ഞത്. എന്നാല്‍ കേജ്‌രിവാളിന്റെ നടക്കുന്ന ആദ്യത്തെ ആക്രമണമല്ല ഇത്. സജീവ രാഷ്ട്രീയത്തില്‍ എത്തിയതിനു ശേഷം നിരവധി ആക്രമണങ്ങളാണ് കേജ്‌രിവാളിനെതിരെ നടന്നത്. 
 
അണ്ണാഹസാരെയുടെ അനുകൂലിയെന്ന് അവകാശപ്പെട്ടയാളാണ് 2013 നവംബറില്‍ കേജ്‌രിവാളിനും ആം ആദ്മി പ്രവര്‍ത്തകര്‍ക്കും എതിരെ മഷി ആക്രമണം നടത്തിയത്.
 
ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് വാരണാസിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് 2014ല്‍ ഒരു കൂട്ടം യുവാക്കള്‍ കേജ്‌രിവാളിനെതിരെ മഷിയും മുട്ടയും വലിച്ചെറിഞ്ഞു. ആക്രമണത്തില്‍ കേജ്‌രിവാളിന് കാര്യമായ പരുക്കുകളൊന്നും പറ്റിയില്ല.
 
2014 ഏപ്രിലില്‍ നടന്ന ഡെല്‍ഹി നിയമസഭ തെരഞ്ഞെടുപ്പുകാലത്തും കേജ്‌രിവാളിനെതിരെ ആക്രമണം നടന്നു. എന്നാല്‍ ഇത്തവണ അക്രമി കേജ്‌രിവാളിനെ കൈകൊണ്ട് പുറത്ത് ഇടിക്കുകയായിരുന്നു. പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.
 
നാലു ദിവസങ്ങള്‍ക്ക് ശേഷം ഡെല്‍ഹിയിലെ സുല്‍ത്താന്‍പുരിയിവച്ചും കേജ്‌രിവാളിനെതിരെ ആക്രമണമുണ്ടായി. ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ കേജ്‌രിവാളിന്റെ മുഖത്തടിക്കുകയായിരുന്നു.
 
ഒറ്റ ഇരട്ട സംഖ്യ നമ്പര്‍ നിരോധനത്തിന്റെ വിജയം ആഘോഷിക്കുന്ന വേളയില്‍ ഈ വര്‍ഷം ആദ്യം കേജ്‌രിവാളിനെതിരെ മഷി ആക്രമണം ഉണ്ടായി. ഭവാന അറോറ എന്ന ആം ആംദ്മി സേനാംഗമാണ് കേജ്‌രിവാളിനെതിരെ മഷി ആക്രമണം നടത്തിയത്.
 
2016 ഫെബ്രവരിയിലും കേജ്‌രിവാളിനെതിരെ ആക്രമനമുണ്ടായി. പഞ്ചാബില്‍ നടന്ന റാലിക്കിടെ ഒരു കൂട്ടം യുവാക്കള്‍ കേജ്‌രിവാള്‍ സഞ്ചരിച്ച കാറിനു നേരെയായിരുന്നു ആക്രമണം നടത്തുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക