അഭിഭാഷകരുടെ മോശം പരാമര്‍ശം അന്വേഷിക്കാന്‍ സമിതി

ഞായര്‍, 8 മാര്‍ച്ച് 2015 (12:11 IST)
‘ഇന്ത്യയുടെ മകള്‍’ ഡോക്യുമെന്ററിയില്‍ വിവാദ പരാമര്‍ശം നടത്തിയ അഭിഭാഷകരുടെ മോശം പരാമര്‍ശം അന്വേഷിക്കാന്‍ പ്രത്യേകസമിതി. നിര്‍ഭയ കേസില്‍ പ്രതിഭാഗത്തിന്റെ അഭിഭാഷകരായിരുന്ന എം എല്‍ ശര്‍മ്മ, എ കെ സിംഗ് എന്നിവരുടെ വിവാദപരാമര്‍ശങ്ങള്‍ അന്വേഷിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.
 
നേരത്തെ, പ്രതികളുടെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സിലിലും കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരുന്നു. ഇന്ത്യയുടെ മകള്‍ എന്ന ബിബിസി ഡോക്യുമെന്റിയില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനായിരുന്നു നോട്ടീസ്. അതേസമയം, നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഇരു അഭിഭാഷകരും വ്യക്തമാക്കി.
 
2012 ഡിസംബര്‍ 16ന് ആയിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. 
ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനമില്ലെന്ന ഇരുവരുടെയും അഭിപ്രായപ്രകടനം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക