അപകടത്തില്‍ പരുക്കേറ്റ് മൂന്ന് യുവാക്കള്‍ മണിക്കൂറുകളോളം റോഡരികില്‍ കിടന്ന് ചോരവാര്‍ന്ന് മരിച്ചു

ശനി, 26 മാര്‍ച്ച് 2016 (16:38 IST)
മൈസൂര്‍ ജോഗനഹള്ളിയില്‍ അപകടത്തില്‍ പരുക്കേറ്റ മൂന്ന് യുവാക്കള്‍ റോഡരികില്‍ ചൊര വാര്‍ന്ന് മരിച്ചു. മോട്ടോര്‍ബൈക്കും ബസും കൂട്ടിയിടിച്ചാണ് ഇവര്‍ക്ക് പരുക്കേറ്റത്. മണിക്കൂറുകളോളം യുവാക്കള്‍ക്ക് റോഡില്‍ കിടന്നെങ്കിലും സഹായിക്കാന്‍ ആരും കൂട്ടാക്കിയില്ല. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം.
 
ഏറെ സമയത്തിന് ശേഷം ഒരു പ്രദേശവാസി എത്തിയാണ് വെള്ളം നല്‍കിയത്. അതിനുശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒരാള്‍ ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്. അപകടം സംഭവിച്ച ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക