ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിച്ചില്ല, ഈദുല്‍ ഫിത്വര്‍ ശനിയാഴ്ച

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ഏപ്രില്‍ 2023 (10:45 IST)
ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ശനിയാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫി പ്രഖ്യാപിച്ചു.
 
അതേസമയം ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചതോടെ ഏപ്രില്‍ 21, 22 തിയതികളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. കലണ്ടര്‍ പ്രകാരമുള്ള അവധിയാണ് ഏപ്രില്‍ 21 വെള്ളിയാഴ്ച. റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ശനിയാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍