ഇസ്ളാമിക വ്രതങ്ങള്‍, ആഘോഷങ്ങള്‍

റംസാന്‍

റംസാന്‍ വ്രതത്തിന്‍െറ അവസാനം കുറിക്കുന്ന ചെറിയ പെരുന്നാള്‍.

ഖുര്‍ആന്‍ ദൂതന്‍മാര്‍ വഴി മുഹമ്മദ് നബി അവതരിച്ച മാസമാണ് റംസാന്‍.എല്ലാ മാസങ്ങളിലും വച്ച് ഏറ്റവും പരിശുദ്ധമായി റംസാന്‍ മാസത്തെ കണക്കാക്കിയിരിക്കുന്നു.

ഖുര്‍ ആന്‍ പാരായണവും ദാനധര്‍മ്മങ്ങളും കൊണ്ട് പകല്‍ കഴിഞ്ഞാല്‍ സന്ധ്യാ നമസ്കാരത്തോടെ വ്രതമവസാനിപ്പിച്ച് ഭക്ഷണം കഴിക്കുന്നു. ആ മാസം പകല്‍സമയം ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുന്നു. സകല വികാരങ്ങളെയും നിയന്ത്രിക്കുന്നു.

ക്ഷമ, കര്‍ത്തവ്യബോധം, ഐഹികവികാരങ്ങളിലുള്ള നിയന്ത്രണം ഇവയൊക്കെ റംസാന്‍ മാസത്തിലെ തപശ്ഛര്യകളില്‍ പെടുന്നു. "ത്രാവീഹ്' എന്നറിയപ്പെടുന്ന ദൈര്‍ഘ്യമേറിയ നമസ്കാരം റംസാന്‍ മാസത്തിലാണ്.

ചില നമസ്കാരങ്ങള്‍ 20 ഘട്ടങ്ങള്‍ വരെ നീളുന്നു. പെരുന്നാളിന് പുത്തനുടുപ്പുകളണിയുന്നു. വിശിഷ്ടങ്ങളായ പലഹാരങ്ങളുണ്ടാക്കും.

രാവിലെ ജുമഅ പള്ളികളില്‍ വച്ചോ, പ്രത്യേകം സജ്ജമാക്കപ്പെട്ട ഈദ്ഗാഹില്‍ വച്ചോ പ്രത്യേക നമസ്കാരമുണ്ടാകും. പിന്നീട് ഇമാമിന്‍റെ പ്രഭാഷണം. അത് കഴിഞ്ഞ് വിശേഷമായ വിരുന്ന്.

ബക്രീദ

ബക്രീദാണ് മറെറാരാഘോഷം. പ്രവാചകനായ ഇബ്രാഹിം പുത്രന്‍ ഇസ്മായിലിനെ ദൈവത്തിങ്കില്‍ ബലിയര്‍പ്പിക്കാനൊരുങ്ങിയ സന്ദര്‍ഭത്തിന്‍റെ സ്മരണ പുതുക്കുന്നു.

ഈ സമയത്ത് മെക്കയില്‍ ലോക മുസ്ളീങ്ങള്‍ ഹജ്ജ് കര്‍മ്മത്തിനായ് ഒത്ത് ചേരുന്നു. സാമ്പത്തികമായും ശാരീരികമായും കഴിവുള്ളവര്‍ക്ക് ഹജ്ജ് നിര്‍ബന്ധമാണ് .

ബക്രീദിന് മുസ്ളീങ്ങള്‍ പുതുവസ്ത്രങ്ങളണിഞ്ഞ് ജുമ് അ നമസ്കാരത്തില്‍ പങ്ക് കൊള്ളുന്നു.

ദിവസേനയുള്ള നിസ്കാര

ബാങ്ക് വിളിയോടൊപ്പം ഉണര്‍ന്ന് ദൈവപ്രണാമത്തിനായി തയ്യാറെടുക്കുക എന്നതാണ് ഇസ്ളാംമതവിശ്വാസിയുടെ ദിനവുമുള്ള നിസ്കാരത്തില്‍ ആദ്യ കടമ.

ഈ "സുബഹ് നമസ്കാര'ത്തില്‍ നിന്നുമാണ് ഒരു ദിനം ആരംഭിക്കുന്നത്. ഈശ്വരസന്നിധിയില്‍ ഇരുന്നും കുനിഞ്ഞും മുട്ടുകുത്തിയും സേ്താത്രം ചെയ്തും പ്രാര്‍ത്ഥന നടത്തുന്നു.

ഇതു കൂടാതെ ളുഹര്‍ (മദ്ധ്യാഹ്ന നമസ്കാരം ) അസര്‍ (സായാഹ്ന നമസ്കാരം) മഗ്രിബ് (സന്ധ്യാനമസ്കാരം) ഇശാ (രാത്രി നമസ്കാരം) എന്നിവയാണ് അഞ്ച് നമസ്കാരങ്ങള്‍.

പുരുഷന്‍മാര്‍ പള്ളികളിലും സ്ത്രീകള്‍ വീട്ടിലുമാണ് നിസ്കാരം നടത്തുന്നത്. ഇത് കൂടാതെയുള്ള പ്രത്യേക നമസ്കാരങ്ങളെ ഐച്ഛിക നമസ്കാരങ്ങള്‍ (സുന്നത്ത്) എന്ന് പറയുന്നു.

വെള്ളിയാഴ്ച നമസ്കാരം

ആഴ്ചയിലൊരു ദിവസം വെള്ളിയാഴ്ച ഉച്ച നമസ്കാരം നിര്‍ബന്ധമാക്കിയിരിക്കുന്നു. ജുമ ആ നമസ്കാരം വൈജാത്യങ്ങള്‍ മറന്ന്, ഒരേ ദൈവത്തെ ആരാധിക്കുന്നവരെ ഒന്നാക്കിത്തീര്‍ക്കുന്നു.

നമസ്കാരത്തിന് മുന്‍പ് അതാത് പള്ളികളില്‍ ഒരു ഇമാം "ഖുത്ത്ബ' നടത്തുന്നു. "ഖുത്ത്ബ' എന്നാല്‍ മതപരവും ധര്‍മ്മപരവുമായ കാര്യങ്ങളെക്കുറിച്ചുള്ള പ്രഭാഷണമാണ്.


വര്‍ഷം മുഴുവന്‍

ചന്ദ്രപക്ഷത്തെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഹിജറാ. മുഹറം മാസത്തില്‍ തുടങ്ങി ദുല്‍ഹജ്ജ് മാസത്തിലവസാനിക്കുന്ന പന്ത്രണ്ട് മാസങ്ങള്‍.

മുഹറത്തില്‍ പ്രത്യേക ആഘോഷങ്ങള്‍, ഘോഷയാത്രകള്‍, സമ്മേളനങ്ങള്‍ എന്നിവയുണ്ടാകും.റബ്ബില്‍ അവ്വല്‍ മാസം 12 നാണ് മുഹമ്മദ് നബിയുടെ ജന്മദിനം.

പ്രത്യേക പ്രാര്‍ത്ഥനകളോടെയും ഘോഷയാത്രകളോടെയും "നബി ദിനം' ആഘോഷിക്കുന്നവരുണ്ട്. അന്ന് സ്തോത്രങ്ങള്‍ പാടി "മൗലൂദ്' നടത്തുന്നു.

വെബ്ദുനിയ വായിക്കുക