മലയാള ചലച്ചിത്രസംഗീതത്തിലെ ചതുര്‍മൂര്‍ത്തികളെന്നു വിളിക്കാവുന്നവരില്‍ മൂന്നാമതായി, മലയാളചലച്ചിത്രം തുടങ്ങി 16 വര്‍ഷം കഴിഞ്ഞിട്ടാണ് എത്തിയതെങ്കിലും ജി. ദേവരാജന്‍ മലയാള ചലച്ചിത്രസംഗീതത്തിന്റെ പര്യായമായി മാറി.
നാടോടിപാട്ടുകളിലെ സര്‍വ്വാംഗീണമായ മണ്ണിന്റെ മണവും ശാസ്ത്രീയസംഗീതത്തിന്റെ ശ്രേഷ്ഠമായ ഗാംഭീര്യവും ഹിന്ദുസ്ഥാന സംഗീതത്തില്‍ നിന്നുള്ള മാധുര്യഭാവവും പാശ്ഛാത്യസംഗീതത്തിന്റെ മൂലമായ സ്വരമിശ്രണസവേദനക്ഷമതയും ആവശ്യാനുസരണം കോര്‍ത്തിണക്കുന്ന അദ്ദേഹത്തിന്റെ സംഗീതം.
ഒറ്റച്ചാലില്‍ക്കൂടി ഓടുന്ന കാളവണ്ടിയല്ല, മറിച്ച് വൈവിധ്യമാര്‍ന്ന അനേകം കൈവഴികളില്‍ക്കൂടി വന്ന് ഒരുമിച്ചുചേര്‍ന്ന് മനുഷ്യമനസ്സായ മഹാസമുദ്രത്തില്‍ ലയിക്കുന്ന ഗംഗാപ്രവാഹമാണ്ദേവരാജന്റെ സംഗീതം. തനിക്ക് സംഗീതമിണക്കാന്‍ കിട്ടിയ കഥയിലെ സന്ദര്‍ഭങ്ങളെ പലതട്ടുകളിലാക്കി, പല ശാഖകളാക്കി, ഓരോന്നിനും വൈവിധ്യമാര്‍ന്ന ഈണം നല്കി.
"നാദബ്രഹ്മത്തില്‍ സാഗരം നീന്തിവരും' മണ്ണും മനസ്സും പങ്കുവച്ചതിന്റെ വിഷാദം കലര്‍ന്ന പ്രസ്താവനയ്ക്ക് അവശ്യം ആവശ്യമായ, ഋജുവായ, ഗഹനത പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുള്ള സംഗീതം മാത്രം നല്കിയ "മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു'. "നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍', "ഓരോ തുള്ളി ചോരയില്‍ നിന്നും' തുടങ്ങിയ ഗാനങ്ങളില്‍ വിപ്ളവത്തിന്റെ ശക്തിയും സംഘഗാനത്തിന്റെ ഘോഷസംങ്കലനവും ഉള്‍ക്കൊണ്ടിരുന്നു.
ആ കൃതിയിലെ "പൊന്നരിവാള്‍' എന്നുതുടങ്ങുന്ന കവിതയ്ക്ക് സംഗീതാവിഷ്കരണം നടത്തി. ആ ഗാനം പില്ക്കാലത്ത് "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന കെ.പി.എ.സി. നാടകത്തിലൂടെ പുറത്തുവരുമ്പോള്‍ കേരളത്തിലെ ലളിതഗാനശാഖയുടെ മുഖച്ഛായതന്നെ മാറുകയായിരുന്നു.
ആ നാടകത്തിനുവേണ്ടി ഒ.എന്‍.വി. എഴുതിയ മറ്റുകവിതകളും ദേവരാജന്റെ സംഗീതത്തില്‍ മലയാളികളുടെ ഹൃദയത്തില്‍ മാറ്റൊലികൊണ്ടു. ഈ കലാകാരന്മാരുടെ സവിശേഷസംഗമം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെതന്നെ വളര്‍ച്ചയ്ക്ക് കാരണമായെന്ന് സാമൂഹികചരിത്രകാരന്മാര്‍ വിലയിരുത്തുന്നു.
ഇന്നത്തെപ്പോലെ പ്രചരണമാദ്ധ്യമങ്ങള്‍ ഇല്ലാതിരുന്നിട്ടും ദേവരാജന്‍ ഈണം നല്കിയ ലളിതഗാനങ്ങള്‍ സുപ്രസിദ്ധങ്ങളായി. അപ്പോഴാണ് കൈലാസ് പിക്ചേഴ്സ് ഉടമ കെ.ആര്.നാരായണന് "കാലം മാറുന്നു' എന്ന ചിത്രത്തിന് പാട്ടുകളുണ്ടാക്കാന്‍ ഒ.എന്‍.വി. - ദേവരാജന്മാരെ ക്ഷണിക്കുന്നത്. അതോടെ ദേവരാജന്റെ കാലവും മാറി. ഇതുവരെ തമിഴ് ഉള്‍പ്പൈടെ 325 ചിത്രങ്ങള്‍ക്ക് സംഗീതം നല്കി.
കെ.പി.എ.സി.യില്‍ നിന്ന് കുറച്ചുകാലം വിട്ടുനിന്നപ്പോള്‍ ഒ.എന്‍.വി.യുടേയും എന്‍.വേലപ്പന്‍നായരുടേയും സഹകരണത്തോടെ "കാളിദാസ കലാകേന്ദ്രം' നാടകസമിതി രൂപീകരിക്കാന്‍ മുന്‍കൈഎടുത്തു. അതിന്റെ കാര്യദര്‍ശിസ്ഥാനം ഒ.മാധവനെ ഏല്പിച്ചു, അദ്ദേഹം അദ്ധ്യക്ഷനും.
ദേവരാജന്റെ സംഗീതജീവിതം മലയാള ചലച്ചിത്രസംഗീതവിഭാഗത്തിന്റെ ചരിത്രമാണ്. നമ്മുടെ ചലച്ചിത്രവേദിയിലെ വസന്തകാലത്തിന് നാവും നാദവും നല്കിയവരാണ് വയലാറും ദേവരാജനും "ചതുരംഗം' എന്ന ചിത്രംമുതലാണ് ഈ സര്ഗപ്രതിഭകള് ഒത്തുകൂടിയത്.
സംഗീത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുകയും അതേസമയം സംഗീതകലയില്‍ വിട്ടുവീഴ്ചചെയ്യാത്തതുമായ വ്യക്തിത്വമാണ് ദേവരാജന്റേത്. 1962-ല്‍ കഥകളികലാകാരിയായ പെരുന്ന ലീലാമണിയെ വിവാഹം ചെയ്തു. പുത്രി ശര്‍മ്മിള വിവാഹിതയാണ് പുത്രന് രാജനന്ദ പഠിക്കുന്നു. 1999--ല്‍ ജെ.സി. ഡാനിയല്‍ പുരസ്കാരം.
"ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍', "അറിയുന്നില്ല, ഭവാന് അറിയുന്നില്ല' എന്ന ഗാനങ്ങളും അല്പം ദൂരെയിരിക്കുന്ന പ്രിയന് കേള്‍ക്കാന്‍ പാടുന്ന "പ്രിയതമാ'യും ആത്മാവിഷ്കാരം മാത്രമായ "മാണിക്യവീണയുമായെന്‍' തുടങ്ങിയ ഹൃദയത്തിന്റെ തേങ്ങലുകള്‍ പ്രതിസ്പന്ദിക്കുന്ന പ്രേമഗാനങ്ങള്‍
മണ്ണിന്റെ മണം സൃഷ്ടിക്കുന്ന "മേലേമാനത്തെ നീലിപ്പുലയിക്ക്' "എല്ലാരും പാടത്ത് സ്വര്‍ണം വിതച്ചു', "ഓടിവിളയാടിവാ' തുടങ്ങിയ നാടന്‍പാട്ടുകള്‍ "കാറ്റടിച്ചു കൊടും കാറ്റടിച്ചു' "കൈതപ്പുഴകായലിലെ' എന്നീ വ്യത്യസ്തങ്ങളായ വളളപ്പാട്ടുകള്‍, "ഓമനത്തിങ്കളിന്നോണം പിറന്നപ്പോള്‍', "കിളികിളിപൈങ്കിളിയുറങ്ങൂ' എന്നീ തരാട്ടുകള്‍ "സ്ഥായി' യില്‍ പതിഞ്ഞിരിക്കണമെന്ന് കാണിച്ചുതരുന്നു.
പ്രകൃതി ദൃശ്യാനുകൂലിയായ ഗാനങ്ങളായി ഉച്ചസ്ഥായിയിലുള്ള "പുഴകള്‍, മലകള്‍', "എത്ര മനോഹരമീ ഭൂമി', തുടങ്ങിയവ പ്രത്യേകത കാണിക്കുന്നു.
ആരും കേള്‍ക്കാത്ത രാത്രിയിലോ മുറിയടച്ചോ പാടേണ്ടിവരുമ്പോഴുള്ള പതിഞ്ഞ ഭാവം നല്കുന്ന "ഇനിയെന്റെ ഇണക്കിളിക്കെന്തുവേണം' "പാപ്പി അപ്പച്ചാ' "മരുന്നോ നല്ല മരുന്ന്' തുടങ്ങിയ ഗാനങ്ങളിലെ ഹാസ്യം "പുഷ്പദലങ്ങളാല്‍', "ഉല്ലാസപ്പൂത്തിരികള്‍', "സ്വിമ്മിംഗ്പൂള്‍' എന്നിവയിലെ പാശ്ഛാത്യ സമീപനം ഒക്കെ ദേവരാജന്റെ സ്വര്‍ഗീയസ്പര്‍ശത്താല്‍ അനുഗ്രഹീതം
അദ്ദേഹം സംഗീതം നല്കുമ്പോഴും ഒരു ഗായകനെപാടിക്കുമ്പോഴും ശ്രദ്ധപതിപ്പിക്കുന്ന മറ്റൊരുകാര്യമാണ് അക്ഷരസ്ഫുടത, അക്ഷരം കോര്ത്തേടുത്ത വാക്ക്, വാക്കുകള്‍ ചേര്‍ത്തുള്ള വരികള്‍, അവയുടെ ഭാവം, വരികള്‍ കോര്‍ത്തിണക്കിയ മൊത്തം ഗാനം. ഇവയൊക്കെ ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ സംഭാവന.
അങ്ങനെ സംഗീതസംവിധാനത്തെ, ഭാവസംഗീതമാക്കി, യുവതലമുറയ്ക്ക് അനുകരണാത്മകങ്ങളാക്കിയ, ചലച്ചിത്രസംഗീത വിദ്യാര്‍ത്ഥികള്‍ക്ക് സവേഷണാത്മകങ്ങളാക്കിയ, ദേവരാജന്‍ ജനിച്ചത് കലാപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. അച്ഛന് സംഗീത മൃദംഗവിദ്വാന്‍ എന്‍. കൊച്ചുഗോവിന്ദനാശാന്‍. അമ്മ കൊച്ചുകുഞ്ഞ്, സ്ക്കൂള് വിദ്യാഭ്യാസത്തോടൊപ്പം സംഗീതാഭ്യസനവും നടത്തി.
ഗുരു അച്ഛന്‍തന്നെയായിരുന്നു. കോളജ് പഠനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും എം.ജി.കോളജിലും. 18-ാം വയസ്സില്‍ അരങ്ങേറ്റം. സംഗീതക്കച്ചേരികള്‍ തുടങ്ങി. തിരുവിതാംകൂര്‍ റേഡിയോനിലയം അന്നില്ലാതിരുന്നതിനാല്‍ തൃശ്ശിനാപ്പള്ളിനിലയത്തിലൂടെ ആദ്യപ്രക്ഷേപണം. പിന്നീട് തിരുവനന്തപുരം റേഡിയോനിലയവുമായി ബന്ധപ്പെട്ടുവെങ്കിലും ആ ബന്ധം നെടുനാള്‍ തുടര്‍ന്നില്ല.
സ്വന്തം സംഗീതക്കച്ചേരികളില്‍ പാടാന്‍ ചങ്ങമ്പുഴ, ജി.ശങ്കരക്കുറുപ്പ്, പി.ഭാസ്ക്കരന്‍ എന്നിവരുടെ കവിതകള്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് എല്ലാവരും സ്വാഗതം ചെയ്തു. അവകേട്ട ഒ.എന്‍.വി.കുറുപ്പ് സ്വന്തം കവിതാസമാഹാരം ദേവരാജനെ ഏല്‍പ്പിച്ചു.