മഞ്ഞു മൂടിയ മല നിരകളും ശാന്തമായി ഒഴുകുന്ന അരുവികളും ഹരിതാഭമായ താഴ്വാരങ്ങളുമെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച് വിസ്മയ ഭൂമിയാണ് ഹിമാചല്‍ പ്രദേശ്. ഉത്തരേന്ത്യയില്‍ ഹിമാലയത്തിന്റെ ഭാഗമായി വരുന്ന പ്രദേശമാണ് ഹിമാചല്‍.
പ്രകൃതി നല്കിയ സൌന്ദര്യത്തിന് പുറമേ ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പുകള്‍ പേറുന്ന നിര്‍മ്മിതികളും ഹിമാചലിന്റെ മാറ്റ് കൂട്ടുന്നു. ഇന്ത്യക്കകത്ത് നിന്ന് മാത്രമല്ല വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി ടൂറിസ്റ്റുകളുടെ സ്വപ്നഭൂമിയാണ് ഹിമാചല്‍ പ്രദേശ്. വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി മധുവിധു ആഘോഷിക്കാനെത്തുന്ന് നവദമ്പതികളുടെ ഇഷ്ടകേന്ദ്രം എന്ന പേരും ഹിമാചല്‍ സ്വന്തമാക്കി കഴിഞ്ഞു.
കിഴക്ക് ചൈനയുമായി അതിരുകള്‍ പങ്കിടുന്ന ഹിമാചല്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കാശ്മീര്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. പൂര്‍ണ്ണമായും ഒരു പര്‍വ്വത പ്രദേശമാണ് ഇവിടം. സമുദ്രനിരപ്പില്‍ നിന്ന് 350 മീറ്റര്‍ മുതല്‍ 1,500 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്. ഹിമാലയത്തിന്റെ മൂന്നു തട്ടുകളിലായാണ് സംസ്ഥാനം വ്യാപിച്ച് കിടക്കുന്നത്. ദൃശ്യമനോഹരമായ സത്ലജ് നദിയാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം.
പ്രകൃതി സൌന്ദര്യത്തിന് പുറമെ തനതായ ശൈലിയില്‍ ആഘോഷിക്കപ്പെടുന്ന നിരവധി ഉത്സവങ്ങളും ഹിമാചലിന്റെ പ്രത്യേകതയാണ്.മാര്‍ച്ച് മാസത്തിലെ ശിവരാത്രിയാണ് ഇവിടത്തെ ഏറ്റവും പ്രധാന ഉത്സവം ഇതോട് അനുബന്ധിച്ച് വിവിധ ആരാധാനായങ്ങളിലെ ചൈത് ദുര്‍ഗാഷ്ടമി ആഘോഷങ്ങളും നടക്കും.
നാല്വാഡിയിലെ കന്നുകാലി ചന്തയാണ് ഈ കാലയളവിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ബൈസാകി, നവരാത്രി, ഡൂങ്ങ്ഗിരി, ചീഷു, ദസഹ്റ, ദീപാവലി തുടങ്ങിയവയാണ് മറ്റ് പ്രധാന ആഘോഷങ്ങള്‍. ക്രിസ്തുമസും ബുദ്ധ മത ഉത്സവങ്ങളും ഇവിടെ വന്‍ ജന പങ്കാളിത്തത്തൊടെയാണ് അഘോഷിക്കപ്പെടുന്നത്. തിബറ്റന്‍ പ്രവാസ സര്‍ക്കാരിന്റെ ആസ്ഥാനമായ ധര്‍മ്മശാല ഹിമാചലിലാണ്.
ഇതിന് പുറമെ ടൂറിസവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്. പുഷ്പോത്സവം, സ്കീയിങ്ങ് മത്സരങ്ങള്‍ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.
പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായി വളര്‍ന്ന് കഴിഞ്ഞതിനാല്‍ വിനോദ സഞ്ചാരികള്‍ക്കായി മികച്ച താമസ സൌകര്യമുള്ള ഹോട്ടലുകള്‍ ഇവിടെയുണ്ട്. ഭണ്ടര്‍, ഗാഗ്ഗല്‍, ജബര്ഹാറ്റി എന്നീ മൂന്നു എയര്‍പോര്‍ട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടെ നിന്ന് ഡല്‍ഹിയിലേക്ക് കൃത്യമായ ഇടവേളകളില്‍ വിമാന സര്‍വീസുണ്ട്.
എന്നാല്‍ പരിമിതമായ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് ഹിമാചലിലുള്ളത്. സിംല, സോളന്‍, ഉന, ജൊഗിന്ദര്‍ നഗര്‍ എന്നിവയാണ് പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍. അതേ സമയം റോഡ് മാര്‍ഗമുള്ള യാത്ര് കൂടുതല്‍ സുഖകരമാകും എന്നാല്‍ മഞ്ഞു കാലത്ത് മലയിടിച്ചിലും മറ്റും കാരണം പലപ്പോഴും റോഡ് ഗതാഗതം തടസപ്പെടാറുമുണ്ട്. ഹിമാച്ചലിലേയ്ക്കുള്ള പ്രത്യേക ടൂര്‍ പാക്കേജുകള്‍ പ്രമുഖ ടൂര്‍ ഒപ്പറേറ്റര്മാരെല്ലാം നല്‍കുന്നുണ്ട്.