ഡല്‍ഹിയില്‍ വൈദ്യുതി സര്‍ചാര്‍ജ്ജ് കൂട്ടി; എതിര്‍പ്പുമായി ആം ആദ്മി സര്‍ക്കാര്‍

ശനി, 1 ഫെബ്രുവരി 2014 (14:13 IST)
PRO
ഡല്‍ഹിയില്‍ വൈദ്യുതി വിതരണ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സര്‍ച്ചാര്‍ജ് വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന അരവിന്ദ് കെജരിവാള്‍ മന്ത്രിസഭയുടെ പ്രഖ്യാപനത്തിന് തിരിച്ചടിയായി.

ആറ് ശതമാനം മുതല്‍ എട്ട് ശതമാനംവരെയാണ് വര്‍ധന പ്രഖ്യാപിച്ചിട്ടുള്ളത്. നിരക്ക് വര്‍ധിപ്പിച്ച ഡല്‍ഹി വൈദ്യുതി നിയന്ത്രണ കമ്മിഷന്‍ (ഡിഇആര്‍സി.) തീരുമാനത്തെ സര്‍ക്കാര്‍ എതിര്‍ത്തിട്ടുണ്ട്.

ഡിഇആര്‍സിയുടെ നടപടി സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
കിഴക്കന്‍ ഡല്‍ഹിയില്‍ 10 മണിക്കൂര്‍ പവര്‍കട്ട് വേണ്ടി വരുമെന്ന് വിതരണ കമ്പനിയായ ബിഎസ്ഇഎസ് യമുന അറിയിച്ചപ്പോഴാണ് ഡല്‍ഹി ഇലക്ട്രിസ്റ്റി റെഗുലേറ്ററി കമ്മീഷന്‍ നിരക്ക് വര്‍ദ്ധനക്ക് അനുമതി നല്‍കിയിത്.

വെബ്ദുനിയ വായിക്കുക