പത്ത് കോടി പുതിയ വോട്ടര്‍മാര്‍; ഭരണത്തില്‍ എത്തുന്നത് ആരാകുമെന്ന് തീരുമാനിക്കുക സ്ത്രീകള്‍!!!

തിങ്കള്‍, 24 ഫെബ്രുവരി 2014 (12:21 IST)
PRO
ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് രാജ്യത്ത് പുതുതായി പത്തു കോടി വോട്ടര്‍മാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത് 71 കോടി വോട്ടര്‍മാരാണ്. വനിതാ വോട്ടര്‍മാരുടെ എണ്ണത്തില്‍ വമ്പിച്ച വര്‍ദ്ധനയാണുണ്ടായത്.

2004ല്‍ 67 കോടിയില്‍പ്പരം സമ്മദിദായകരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇതില്‍ പുരുഷന്മാര്‍ 34.9കോടിയും സ്ത്രീകള്‍ 32.1 കോടിയുമായിരുന്നു. 2009ല്‍ 71.6കോടിയായപ്പോള്‍ പുരുഷവോട്ടര്‍മാര്‍ 37.4കോടിയായപ്പോള്‍ വനിതാവോട്ടര്‍മാര്‍ 32.1 കോടിയായിരുന്നു.

2014ല്‍ ആകെ വോട്ടര്‍മാര്‍ 81.5 കോടിയായപ്പോള്‍ പുരുഷവോട്ടര്‍മാര്‍ 42.6 കോടിയായും സ്ത്രീവോട്ടര്‍മാര്‍ 38.7 കോടിയായും വര്‍ദ്ധിച്ചു.പത്തു കോടിയില്‍ നാലു ഭൂരിഭാഗവും യുവ വോട്ടര്‍മാരാണെന്നതാണ് മറ്റൊരു വലിയ സവിശേഷത .

ശുഭസൂചനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍- അടുത്തപേജ്


PTI
സ്ത്രീകളും യുവജനങ്ങളും കൂടുതലായി വോട്ടവകാശം ലഭിക്കാന്‍ മുന്നോട്ടുവന്നതിനെ തിരഞ്ഞെടുപ്പു കമ്മീഷന്‍ ശുഭസൂചകമായാണ് കാണുന്നത്.വോട്ടര്‍മാരുടെ അഭൂതപൂര്‍വമായ വര്‍ദ്ധന പോളിംഗ് ശതമാനത്തിലും പ്രതിഫലിക്കുമെന്നാണ് സൂചന.


കടപ്പാട്- ഇലക്ഷന്‍ കമ്മീഷന്‍ വെബ്‌സൈറ്റ്

വെബ്ദുനിയ വായിക്കുക