സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധിച്ചത് 3160 രൂപ. ഇതോടെ ഒരു പവന്‍ സ്വര്‍ണവില 1,10,400 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 13,800 രൂപയായാണ് ഉയര്‍ന്നത്. ജനുവരി മാസത്തില്‍ സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് മാത്രം 3 തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. രാവിലെ ഗ്രാമിന് 95 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും മൂന്നര മണിയായപ്പോള്‍ വീണ്ടും 300 രൂപയും ഉയര്‍ന്നു. ഇതോടെ ഒറ്റദിവസം കൊണ്ട് ഗ്രാമിന് 395 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.