എസ്.ഡി.പി.ഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫാണ് നല്ലതെന്ന് കാണുമ്പോൾ പലരും പിന്തുണയ്ക്കും: പിണറായി വിജയൻ

രേണുക വേണു

ചൊവ്വ, 31 മാര്‍ച്ച് 2026 (10:26 IST)
Pinarayi Vijayan

എസ്.ഡി.പി.ഐയുടെ പിന്തുണ എൽഡിഎഫ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും തരത്തിൽ എസ്.ഡി.പി.ഐയോടോ എൽഡിഎഫിനു പുറത്തുള്ള ഏതെങ്കിലും കക്ഷികളോടോ ഞങ്ങൾ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. മണ്ഡലങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ നോക്കി പുറത്തുനിന്നുള്ള കക്ഷികൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ടാകാമെന്നും പിണറായി പറഞ്ഞു. 
 
'എൽഡിഎഫിനു പുറത്തുള്ള ഒരു കക്ഷിയുടെയും പിന്തുണ ആവശ്യപ്പെട്ട് ഞങ്ങൾ സമീപിച്ചിട്ടില്ല. നേമത്ത് അങ്ങനെയൊരു സാഹചര്യമുണ്ടായിട്ടില്ല. മറിച്ച് ബിജെപിയെ ശക്തമായി എതിർക്കാൻ എൽഡിഎഫ് ആണ് നല്ലതെന്ന് കാണുമ്പോൾ ബിജെപിയെ എതിർക്കുന്ന മറ്റു പല കക്ഷികളും ഞങ്ങൾക്കു പിന്തുണ നൽകുന്നുണ്ടാകും. ബിജെപി ജയിക്കരുതെന്ന് ഞങ്ങൾ ശക്തമായി നേരിടുന്നു എന്ന ഘട്ടം വരുമ്പോഴാണ് ഇത്. ഞങ്ങളുമായി സഹകരിക്കാത്ത ആളുകൾ ബിജെപിയെ പരാജയപ്പെടുത്താൻ ഞങ്ങൾക്കൊപ്പം നിന്നു,' പിണറായി വിജയൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍