കേരളത്തിന്‍റെ കവി മുത്തശ്ശന്‍ മഹാകവി പാലാ നാരയണന്‍ നായര്‍ വീട പറഞ്ഞു. നൂറാം പിറന്നാളീന്‍ ഏതാണ്ട് മൂന്നു കൊല്ലം ബാക്കി നില്ല്കെ ആയിരുന്നു ജൂണ്‍ 11ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്. പാലാ നാരായണന്‍ നായര്‍ക്ക് 2007 ഡിസംബര്‍ 11 ന് 97 വയസ്സ് ആയിരുന്നു
കേരളത്തേയും കേരളീയതയേയും കണക്കറ്റ് സ്നേഹിച്ചകവിയാണ് പാലാ. ജ-ന്മനാടിനെ ക്കുറിച്ച് ഇത്രയേറെ ഊറ്റം കൊള്ളുന്ന മറ്റൊരു കവിയില്ല.
ലളിതവും ഉത്കൃഷ്ടവുമായ കാവ്യങ്ങളാണ് പാലായുടേതായിഉള്ള ത്. വെണ്ണിലാവിന്‍റെ കുളിര്‍മ്മയും നൈര്‍മല്യവും,സന്ധ്യയുടെ വിശുദ്ധിയും ശാന്തതയും അതില്‍ കാണാം.
കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നയമാം രാജ്യങ്ങളില്‍...
ഭാവി നമ്മുടേതായിത്തീരുന്നു മലയാള ഭാഷയും കലകളും പാരിലേക്കൊഴുകട്ടെ ........................................
തുടങ്ങിയ വരികളില്‍ മലയാളിയുടെ ദിഗ് വിജയം അദ്ദേഹം എത്രയോ വര്‍ഷം മുന്‍പ് മുന്‍കൂട്ടി കാണുന്നു.വരാനിരിക്കുന്നകാലം മലയാളിയുടേതായിരിക്കുമെന്ന് പ്രവചിക്കുന്നു.
ഏതാണ്ട് 80 കൊല്ലമായി പാലാ കാവ്യജ-ീവിതം തുടങ്ങിയിട്ട്. ഇതുവരേയും സാഹിത്യരംഗത്ത് പേരെടുത്ത് നില്‍ക്കാന്‍ അദ്ദേഹത്തിനായത് കേരളീയതയുടെ ആവിഷ്കാരം കൊണ്ടല്ല; കാവ്യരചനയിലെ ഔന്നത്യം കൊണ്ടു കൂടിയാണ്..
WD
WD
കാലടിപ്രദേശത്തിലുണ്ടായ വേദാന്തത്തിന്‍ കാലടിക്കലമര്‍ന്നുപോയ് ഹിമവന്മുടി പോലും
എന്ന വരികളില്‍ ശ്രീ ശങ്കരന്‍റെ ഭാരത പര്യടനവും അദ്വൈത ദര്‍ശനത്തിന്‍റെ ദിഗ് വിജയവും എത്ര സമര്‍ഥവും മനോഹരവുമയാണ് അദ്ദേഹം കാവ്യാത്മകമായി കനക്കെ ചുരുക്കിയിരിക്കുന്നത്.
ഈ കൈയടക്കം കൃതഹസ്തനായ കവിക്കു മാത്രം സാധ്യമായതാണ്.
1911 ഡിസംബര്‍ 11 നാണ് പാലാ നാരായണന്‍ നായര്‍ ജ-നിച്ചത്.1937 ല്‍ കവിതാരചനക്ക് സമസ്ത കേരള സാഹിത്യ പരിഷത്തില്‍ നിന്ന് കീര്‍ത്തി മുദ്ര ലഭിച്ചു.
പിന്നീട് മഹാകവി ഉള്ളൂരിന്‍റെ പക്കല്‍ നിന്നും സ്വര്‍ണ്ന മെഡല്‍ ലഭിച്ചു.ക്ഷേത്രപ്രവേശന വിളംബരത്തെ കുറിച്ചുള്ള കവിതക്കായിരുന്നു ഈ പുരസ്കാരം
ആദ്യകൃതിയിലെ പൂക്കള്‍ മുതല്‍ രണ്ടു കൊല്ലം മുമ്പ് പ്രസിദ്ധീകരിച്ച കുങ്കുമപൂക്കള്‍ വരെ രസനിഷ്യന്ദികളായ എത്രയെത്ര കവിതകളാണുള്ളത്!.