ദൈവത്തിന് പറ്റിയ അക്കിടി !

ബുധന്‍, 5 ജനുവരി 2011 (13:40 IST)
അറുപതുകാരി പള്ളിയില്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന്‌ അള്‍ത്താരക്ക് പിന്നില്‍ നിന്ന്‌ ഒരു ശബ്ദം കേട്ടു.

“നിങ്ങള്‍ നൂറ്‌ വയസു വരെ ജീവിക്കും”

അവര്‍ ചുറ്റും നോക്കിയിട്ടും ആരെയും കണ്ടില്ല

വീണ്ടും ആ ശബ്ദം മുഴങ്ങി.

“നിങ്ങള്‍ നൂറ്‌ വയസു വരെ ജീവിക്കും”

ദൈവത്തിന്‍റെ ശബ്ദമാണതെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു.

നാല്‍പത്‌ വര്‍ഷം കൂടി തനിക്ക്‌ ജീവിക്കാനായി ലഭിച്ചിരിക്കുന്നു. അവര്‍ വീട്ടില്‍ ചെന്ന്‌ ഉള്ളതെല്ലാം വിറ്റു പറുക്കി പ്ലാസ്റ്റിക്‌ സര്‍ജറി നടത്തി അടിമുടി സുന്ദരിയായി പുറത്തിറങ്ങി. വീണ്ടും പള്ളിയിലേക്ക്‌ തിരിച്ചപ്പോള്‍ ഒരു ബസ്‌ വന്നിടിച്ച്‌ അവര്‍ മരിച്ചു!

സ്വര്‍ഗത്തില്‍ എത്തിയ അവര്‍ ദൈവത്തോട്‌ കയര്‍ത്തു.

“ഞാന്‍ നൂറ്‌ വയസുവരെ ജീവിച്ചിരിക്കുമെന്നല്ലേ എന്നോട്‌ പറഞ്ഞത്‌.”

ദൈവം മറുപടി നല്‍കി: സോറി എനിക്ക്‌ ആളുമാറിയതാണ്‌ !!

വെബ്ദുനിയ വായിക്കുക