ഭാര്യ നിരന്തരം പ്രസവിച്ചാല്‍..!

ചൊവ്വ, 18 ജനുവരി 2011 (14:03 IST)
സര്‍ക്കാരിന്‍റെ നയം കൃത്യമായി പാലിച്ചിരുന്ന സുരേഷ് തനിക്ക് രണ്ട് കുട്ടികളായതോടെ കുടുംബാസാത്രുണ ശസത്രക്രീയ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ശസ്ത്രക്രീയ കഴിഞ്ഞ് പത്ത് മാസം ആയപ്പോള്‍ സുരേഷിന്‍റെ ഭാര്യ പിന്നെയും പ്രസവിച്ചു.

ഇതേ തുടര്‍ന്ന് സുരേഷ് വീണ്ടും ഡോക്‍ടറെ കണ്ട് പരിശോധിച്ചു, ഡോക്‌ടര്‍ ചില മരുന്നുകളും നല്‍കി. എന്നാല്‍ കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ സുരേഷിന്‍റെ ഭാര്യ വീണ്ടും ഗര്‍ഭിണീയായി ഇത്തവണ് സുരേഷ് റിസക്ക് എടുക്കാന്‍ തയാറായില്ല ലോകപ്രശസ്ത ഗൈനകോളജിസ്റ്റായ ഡോക്ടര്‍ ജോപ്പന്‍റെ അടുത്ത് സുരേഷ് തന്‍റെ പ്രശ്നവുമായി എത്തി.

സുരേഷിന്‍റെ മെഡിക്കല്‍ റെക്കോര്‍ഡ് പരിശോധിച്ച ശേഷം ഡോക്ടര്‍ ജോപ്പന്‍ പറഞ്ഞു,

“ സുരേഷ് നിങ്ങള്‍ ഇത്രയും ചികിത്സ നടത്തിയിട്ടും ഭാര്യ വീണടും ഗര്‍ഭിണിയായെങ്കില്‍ നിങ്ങള്‍ ഇനി അവരോടൊപ്പം കിടക്ക പങ്കിടുന്നത് അവസാനിപ്പിക്കുക എന്നതാണ് ഇതിന് ഏക പരിഹാരം”

സുരേഷ് നിരാശയോടെ പറഞ്ഞു,“അതില്‍ കാര്യമില്ല ഡോക്ടര്‍ ആ പരീക്ഷണം പരാജയപ്പെട്ടപ്പോഴാണ് ഞാന്‍ ശസ്ത്രക്രീയ നടത്തിയത്.”

വെബ്ദുനിയ വായിക്കുക