ജോപ്പനും ജംഗപ്ങ്കിയും അയല്‍വാസികളായിരുന്നു. ഇരുവരുടെയും ഭാര്യമാര്‍ തമ്മില്‍ വലിയ സൌഹാര്‍ദത്തിലുമായിരുന്നു. അങ്ങനെയിരിക്കെ ജോപ്പന് ഗള്‍ഫില്‍ ജോലി കിട്ടി. കുടുംബവുമായി ജോപ്പന്‍ ഗള്‍ഫിലേക്ക് പോയെങ്കിലും ഇരു ഗ്രഹനാഥമാരുമായുള്ള സൌഹൃദം തുടര്‍ന്നു. സൌഹൃദം പങ്കു വെയ്ക്കാനായി അവര്‍ ഇരുവരും ടെലിഫോണ്‍ ലൈനില്‍ മണിക്കൂറുകള്‍ തുടര്‍ന്നു. ഈ ഫോണ്‍ വിളി കാരണം ജോപ്പന്‍റെയും ജംഗ്പങ്കിയുടെയും സമ്പാദ്യം കുറഞ്ഞ് തുടങ്ങിയതോടെ ഇരുവരും തങ്ങളുടെ ഭാര്യമാര്‍ക്ക് ഇന്‍റര്‍നെറ്റിന്‍റെ ലോകം പരിചയപ്പെടുത്തി, ഫോണിന് പകരം വിവരങ്ങള്‍ കൈമാറാന്‍ ഇ -മെയില്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ചു.
അങ്ങനെ അവര്‍ സൌഹൃദം പങ്കിടാന്‍ ഇ-മെയിലുകളെ ആശ്രയിച്ച് തുടങ്ങി. ഇപ്പോള്‍ അവര്‍ മെയിലുകളിലൂടെ പരസ്പരം വിശേഷങ്ങള്‍ അറിയിക്കുന്നു, ഇ-മെയില്‍ അയച്ച വിവരവും ലഭിച്ച വിവരവും അറിയിക്കാന്‍ പരസ്പരം ഫോണ്‍ ചെയ്യുന്നു. എന്നു മാത്രമല്ല, മെയിലിലെ വിശേഷങ്ങളെ കുറിച്ച് ഫോണിലൂടെ മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്യുന്നു !