ജോപ്പന് നന്ദി വേണ്ട !

തിങ്കള്‍, 3 ജനുവരി 2011 (14:35 IST)
ഒരു കുട്ടി കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണു.കുട്ടിയുടെ അമ്മ കിണറ്റിന്‌ സമീപം നിന്ന്‌ നിലവിളിക്കുന്നു. നാട്ടുകാര്‍ ഓടി കൂടിയെങ്കിലും ആരെ ആഴമുള്ള കിണറ്റില്‍ ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല.

പെട്ടെന്ന്‌ അവിടേക്ക്‌ ബൈക്കില്‍ വന്നിറങ്ങിയ ജോപ്പന്‍ കിണറ്റിന്‌ സമീപം വന്ന്‌ നോക്കി,കിണറ്റിലേക്ക്‌ എടുത്തു ചാടി. കുട്ടിയെ രക്ഷിച്ചു.

നന്ദി പറയാനായി കുട്ടിയുടെ അമ്മ ജോപ്പനെ സമീപിച്ചു

ജോപ്പന്‍റെ മറുപടി: എനിക്ക്‌ നിങ്ങളുടെ നന്ദിയൊന്നും വേണ്ട. എന്നെ കിണറ്റില്‍ തള്ളിയിട്ടവനെ കാണിച്ചു തന്നാല്‍ മതി..!!

വെബ്ദുനിയ വായിക്കുക