'ഗംഭീര സിനിമ';'ഇലവീഴാപൂഞ്ചിറ'ക്ക് കൈയ്യടിച്ച് 'ദി പ്രീസ്റ്റ്' സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ

കെ ആര്‍ അനൂപ്

ചൊവ്വ, 19 ജൂലൈ 2022 (10:56 IST)
ജൂലൈ 15ന് പുറത്തിറങ്ങിയ സൗബിന്‍ ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയായ ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് കൈയ്യടിച്ച് ദി പ്രീസ്റ്റ് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ.
 
ഗംഭീര സിനിമ എന്നാണ് സിനിമ കണ്ട ശേഷം ജോഫിന്‍ പറഞ്ഞത്.ഷാഹി കബീറന് സംവിധായകന്‍ കൈയ്യടിച്ചു.
 
സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ റിലീസിന് എത്തുന്ന ചിത്രം കൂടിയാണിത്. 
 
നിതീഷ് എഴുതിയ കഥയ്ക്ക് നിതീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിക്കുന്നു.മനീഷ് മാധവന്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍