ക്യാന്‍സര്‍ എന്ന രോഗമാണ് ചിത്രത്തിന്റെ പ്രമേയം. ഷീലാ ചാക്കോ എന്ന ശാന്തികൃഷ്ണ അവതരിപ്പിച്ച കഥാപാത്രത്തിന് ബ്രെസ്റ്റില്‍ ഒരു മുഴ ഉള്ളതായി തോന്നുന്നതും അത് ക്യാന്‍സര്‍ ആണോ എന്ന ആശങ്ക ഭർത്താവിനോട് പങ്കുവെച്ചതോടെ അവരുടെ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. ഷീലയുടെ ഭര്‍ത്താവായി ലാല്‍ എത്തുന്നു. മകന് കുര്യനായി നിവിന്‍പോളിയും എത്തുന്നു. അലസനും ഉത്തരവാദിത്വബോധം ഇല്ലാത്തവനുമായ കഥാപാത്രമായിരുന്നു നിവിൻപോളിയുടെത്.
അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ അഹാന കൃഷ്ണയും അഭിനയിച്ചു. കൃഷ്ണശങ്കര്, സിജു വില്‍സണ്‍, ഷറഫുദ്ദീന് എന്നിവരാണ് മറ്റു പ്രധാന വേഷത്തിലെത്തിയത്.