10 Years of Bachelor Party:ഒരുപാട് സന്തോഷം നല്‍കുന്നൂ,പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും ലഭിക്കുന്ന ജനപ്രീതിക്ക്, സംഗീത സംവിധായകന്‍ രാഹുല്‍ രാജ് പറയുന്നു
അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2012-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാച്ച്ലര്‍ പാര്‍ട്ടി.ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാന്‍, കലാഭവന്‍ മണി, നിത്യ മേനോന്‍ തുടങ്ങിയ താരനിര അണിനിരന്ന സിനിമ റിലീസ് ആയി 10 വര്‍ഷങ്ങള്‍ പിന്നിടുന്നു.ബാച്ച്ലര്‍ പാര്‍ട്ടി സിനിമയിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഗീതസംവിധായകനായ രാഹുല്‍രാജ് സിനിമയുടെ ഓര്‍മ്മകളിലാണ്.
രാഹുല്‍ രാജിന്റെ വാക്കുകള്‍
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ സിനിമയുടെ പശ്ചാത്തലസംഗീതത്തിന് ലഭിയ്ക്കുന്ന ജനപ്രീതി ഒരുപാട് സന്തോഷം നല്‍കുന്നൂ. Standing the test of time, അഥവാ... കാലത്തെ അതിജീവിച്ച് ജനഹൃദയങ്ങളില്‍ ഒരു സൃഷ്ടി നിലനില്‍ക്കുക എന്നതാണ് ഏതൊരു കലാകാരനും കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം.
സംഗീതരംഗത്ത്, എനിക്ക് ഇപ്പോഴും കാര്‍മുകിലിനോടും വിജനസുരഭിയോടും സ്‌നേഹം ലഭിക്കുന്നുണ്ടെങ്കിലും, സിനിമയുടെ പശ്ചാത്തല സ്‌കോറിനെ ഒരു പുതിയ തലമുറ ഇപ്പോഴും അഭിനന്ദിക്കുന്നത് കാണുന്നത് പോസിറ്റീവായി അതിശയകരമാണ്. തിയേറ്ററില്‍ റിലീസ് ചെയ്ത് 10 വര്‍ഷം കഴിഞ്ഞിട്ടും എനിക്ക് #BGM റിലീസ് അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നു.
സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആര്‍. എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹച്ചത്.പൃഥ്വിരാജ്, രമ്യ നമ്പീശന്‍, പത്മപ്രിയ എന്നിവര്‍ അതിഥിതാരങ്ങളായി എത്തിച്ചിരുന്നു.അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ്, വി. ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.