ദൃശ്യം, ബാംഗ്ലൂര്‍ ഡെയ്സ്, പ്രേമം - ഇവയില്‍ മികച്ച സിനിമ ഏത്?

വെള്ളി, 5 ജൂണ്‍ 2015 (20:45 IST)
‘പ്രേമം’ അടിച്ചുപൊളിക്കുകയാണ്. എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്താണ് മുന്നേറ്റം. പ്രേമത്തിന്‍റെ പ്രദര്‍ശനത്തിനിടെയുണ്ടായ സാങ്കേതികത്തകരാറ് ഒരു തിയേറ്റര്‍ തകര്‍ക്കുന്നതിലേക്ക് വരെ ചിത്രത്തിന്‍റെ പ്രേക്ഷകരുടെ ആവേശവും അക്ഷമയും എത്തിനില്‍ക്കുന്നു. പ്രേമത്തിന് കണ്ണും മൂക്കും മാത്രമല്ല, ടിക്കറ്റും കിട്ടാനില്ലാത്ത അവസ്ഥ. പ്രേമം കാണാന്‍ ടിക്കറ്റ് കിട്ടാതെ പ്രേക്ഷകര്‍ രണ്ടും മൂന്നും തവണ ‘മാസ്’ കാണേണ്ടിവരുന്ന അവസ്ഥ.
 
നാലുദിവസം കൊണ്ട് അഞ്ചരക്കോടി രൂപയാണ് പ്രേമം വാരിക്കൂട്ടിയത്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദൃശ്യവും ബാംഗ്ലൂര്‍ ഡെയ്സും ഇനിഷ്യല്‍ കളക്ഷനില്‍ ഇതിലുമേറെ പിന്നിലായിരുന്നു. ഗ്രോസ് കളക്ഷന്‍റെ കാര്യത്തില്‍ ദൃശ്യത്തെയും ബാംഗ്ലൂര്‍ ഡെയ്സിനെയും പ്രേമം പിന്തള്ളുമെന്നാണ് ട്രേഡ് പണ്ഡിറ്റുകള്‍ പ്രവചിക്കുന്നത്.
 
പ്രേമം നിര്‍മ്മിച്ച അന്‍‌വര്‍ റഷീദ് തന്നെയാണ് ബാംഗ്ലൂര്‍ ഡെയ്സും നിര്‍മ്മിച്ചത്. എന്തായാലും അന്‍‌വറിന് കോടികള്‍ ലാഭം ലഭിക്കുമെന്ന് ഉറപ്പ്.
 
ഇനി വായനക്കാരുടെ മുമ്പിലേക്ക് ഒരു ചോദ്യം വയ്ക്കുന്നു. ദൃശ്യം, ബാംഗ്ലൂര്‍ ഡെയ്സ്, പ്രേമം - ഈ മൂന്നു സിനിമകളില്‍ മികച്ച സിനിമ ഏതാണെന്നാണ് നിങ്ങള്‍ കരുതുന്നത്. അഭിപ്രായം കമന്‍റുകളായി പോസ്റ്റ് ചെയ്യുക.

വെബ്ദുനിയ വായിക്കുക