കസബ കസറിയപ്പോള്‍ മമ്മൂട്ടി വീണ്ടും ഒന്നാമന്‍ !

ബുധന്‍, 24 ഓഗസ്റ്റ് 2016 (12:46 IST)
ഈ വര്‍ഷം ഇതുവരെയുടെ മലയാളം സിനിമാ ബോക്സോഫീസ് പരിശോധിച്ചപ്പോള്‍ മമ്മൂട്ടി താരമൂല്യത്തില്‍ ഒന്നാം സ്ഥാനത്തുണ്ട്. ഇടക്കാലത്ത് അല്‍പ്പം മങ്ങിയിരുന്ന താരമൂല്യം ‘കസബ’ എന്ന മെഗാഹിറ്റോടെയാണ് മമ്മൂട്ടി തിരിച്ചുപിടിച്ചത്. ഈ സിനിമയോടെ ബോക്സോഫീസ് കിംഗ് ആയി മമ്മൂട്ടി വീണ്ടും മാറി.
 
കസബയുടെ ഇതുവരെയുള്ള കളക്ഷനും സാറ്റലൈറ്റും മറ്റ് അവകാശത്തുകകളും എല്ലാം ചേര്‍ത്ത് 25 കോടിക്ക് മേല്‍ ബിസിനസ് നടന്നിട്ടുണ്ടെന്നാണ് അറിവ്. ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന കസബ ഓണത്തിന് സൂര്യ ടി വിയും സം‌പ്രേക്ഷണം ചെയ്യുന്നുണ്ട്.
 
ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്‍റെ സ്വര്‍ഗരാജ്യം എന്നീ വമ്പന്‍ ഹിറ്റുകളിലൂടെ നിവിന്‍ പോളി മമ്മൂട്ടിക്ക് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ആക്ഷന്‍ മസാല പടമായ കസബയുടെ തരംഗത്തിലൂടെ മമ്മൂട്ടി ആ വെല്ലുവിളി നിഷ്പ്രയാസം മറികടന്നു. 
 
കലി, കിംഗ് ലയര്‍, പാവാട, മഹേഷിന്‍റെ പ്രതികാരം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങിയ സിനിമകളും വന്‍ വിജയമായെങ്കിലും കസബ ഉയര്‍ത്തിയ കൊടുങ്കാറ്റിനോളം വന്നില്ല.

വെബ്ദുനിയ വായിക്കുക