'മനസില്‍ തോന്നുന്നത് സമൂഹത്തെ ഭയക്കാതെ ചെയ്യുക'

തിങ്കള്‍, 21 നവം‌ബര്‍ 2011 (19:41 IST)
PRO
PRO
മനസില്‍ തോന്നുന്നതെന്തോ, അത് സമൂഹത്തെ ഭയക്കാതെ ചെയ്യണമെന്ന് പ്രമുഖ സാഹിത്യകാരന്‍ ഡേവിഡ് ദാവിദര്‍ പറഞ്ഞു. ഹേ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് 'എ ലൈഫ് ഇന്‍ ബുക്ക്സ്' എന്ന സെഷനില്‍ നമിത ഗോഖലെയുമൊത്തുള്ള സംഭാഷണത്തിലാണ് ദാവിദര്‍ ഇങ്ങനെ പറഞ്ഞത്.

ഒരു പ്രസാധകന്റെയും എഴുത്തുകാരന്റെയും അനുഭവങ്ങള്‍ ഡാവിദാര്‍പങ്കുവെച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായി ചെലവഴിച്ച ബാല്യകാലം ദാവിദര്‍ അനുസ്മരിച്ചു. മുത്തച്ഛനിലൂടെയാണ് പുസ്തകവായനയിലേക്ക് താന്‍ എത്തിപ്പെട്ടതെന്നും ദാവിദര്‍ പറഞ്ഞു. മദ്രാസില്‍ പഠനം പൂര്‍ത്തിയാക്കിയ ദാവിദര്‍ ഇരുപതാം വയസില്‍ ഒരു മാധ്യമപ്രവര്‍ത്തകനായിട്ടാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1980ഓടെ പ്രസാധകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. കൈയില്‍ കിട്ടുന്നതെന്തും വായിക്കുന്ന സ്വഭാവമായിരുന്നു ദാവിദറിന്റേത്‍, പ്രത്യേകിച്ചും ഇന്ത്യന്‍ പുസ്തകങ്ങള്‍.

ഒരു എഡിറ്റര്‍ എഴുത്തുകാരന്റെ ഭാഗത്തുനിന്നാണ് ചിന്തിക്കേണ്ടതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ദാവിദര്‍ പറഞ്ഞു. പ്രഥമ എഴുത്തുകാര്‍ അത്തരം എഴുത്തുകാരില്‍ സുരക്ഷിതരായിരിക്കും. സംഭാഷണത്തിനിടെ ഒരു പ്രസാധകന്റെ അനുഭവങ്ങള്‍ ദാവിദര്‍ പങ്കുവെച്ചു. പ്രസാധനം ആദ്യ കാലങ്ങളില്‍ ഏറെ ശ്രമകരമായിരുന്നു. അന്നൊക്കെ വേണ്ടത്ര പണമില്ലാത്തതിനാല്‍ മറ്റു പ്രസാധകരെക്കൂടി തങ്ങളുടെ സംരഭത്തില്‍ പങ്കാളികളാക്കേണ്ടി വന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. മെയിലുകളും ബ്ലോഗുകളും പോലെ അനേകം സാധ്യതകള്‍ നിലവിലുണ്ടെന്നും ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യനെക്കുറിച്ച് പ്രതിപാദിക്കുന്ന തന്റെ പുതിയ കൃതികളുടെ ആശയങ്ങള്‍ ദാവിദര്‍ പങ്കുവെച്ചു.

വെബ്ദുനിയ വായിക്കുക